An enthralling sonic kismath, The Last Poets – A classic rock and roll tragedy…
- Thasil Suhara Backer
- Nov 12, 2020
- 17 min read

1968 May 19 three years after Malcolm X assassination on February 21, 1965; what would have been his 43rd birthday. A young group of poets from Harlem want on stage to give homage to the greatest black American man they ever witnessed in the twentieth century.
For the first time poet's Gylan Kain, David Nelson, Abiodun Oyewole uttered their vitriolic black power poems over the beats of Congo drums, In the Mount Morris park - now Marcus Garvey Park in Harlem, New York city.
The poets didn't know what they must perform but finally chosen chants from Howard University student protesters sang during their campus takeover of March 1960. The chants go like this " are you ready Niggas? You've got to be ready! Are you ready, Niggas? You've got to be ready."

The troupe started getting Gigs from that very moment. They remained nameless for a period of until David Nelson came up with the title inspired by a poem by South African born William Kgosietsile who believed that he was the last era of poets before guns would take over.
60's Cultural explosions like civil rights movements, Black nationalism, world radicalism and much more influences from the politics of the radical members of the SNCC (Student Non-violent coordinating committee); the SDS (student for a democratic society; Black Panther Party and other liberation movement greatly became the reason to origin of this poetic trio.



With romantic rhetoric armed strength, Flamboyant performance standards of jazz, plus solid dozed African-American machismo the group became one of the most influential underground recording groups of the 70's.
The last poets syncopated Rhythms, consciousness, spoken words on revaluation, poverty, street violence, devastating troll of drugs and political corruptions leads to a unique style eventually became the blueprints for the world hip hop.
"With their politically charged raps, taught rhythms and dedication to raising African - American consciousness the last poets almost single-handedly laid the groundwork for the emergence of hip - hop"
- said critic Jason Ankeny
The troupe story is a labyrinth of nine man. [Poets Abiodun Oyewole, Gylan Kain, David Nelson, Felipe Luciano, Umar Bin Hassan, Jalal-Uddin Mansur Nuriddin, Sulaiman El-Hadi, and drummer's Raymond "Nilaja" Hurrey, Baba Donn Babatunde] They all forge on with their mission to speak the truth to inequality and recorded as last poets but never at same moment. Their friendship complicated with ego; Ambitions complicated with fame. Their rifts resulting in two competing incarnations of Last Poets. A court fight and a lingering rancour over who can legitimately claim the name. But their deep desire to come back almost twenty years later with an Album make them a desiring legend of the time.






From the beginning David Nelson preferred the group as a free - flowing collective of writers than a fixed trio ensemble. Later die to the same reason he left the group. Rest of the members Gylan Kain , Abiodun Oyewole continued.
Abiodun recruited a young poet Umar Bin Hassan who was great admirer of the group to replace David Nelson place. But later in 1969 Gylan Kain desire to bring David Nelson back into the group led to a bitter fight with Abiodun Oyewole. And so, the two remaining original last poets also split sort., With profound consequences.
Abiodun with Umar bin Hassan untied with the poet Jalal-Uddin Mansur Nuriddin via in 1969's Harlem writers’ workshop also known as East Wind. And produced their first album the last poets, Douglas, 1970.

Gylan Kain with poet Filipino Luciano who was by then leader of the Young Lord's - New York’s Puerto Rican equivalent of the Black Panther Party. Joined with David Nelson performed as Last poet as well.
The animosity between the two camps get intense. Umar bin Hassan and Jalaluddin Mansur Nuriddin went one on one fight with Gylan Kain and David nelson. Kain was beaten so badly his portage Filipino Luciano proposed the maximum retaliation. There were revolutionaries both black and brown ready to take them out but according to Felipe Luciano Kain wouldn't allowed it. He told Filipino Luciano " The moment we take our brothers heads, we were perpetrating the evil.

In attempt to replace the founding members of the group. Following the success of newly refigured Last poets first album founding members Gylan Kain and David Nelson got with Filipino Luciano recorded their only album Right on in 1970 which became the soundtrack for the movie on the same name. Right on will be the first ever movie on hip hop. The movie only got attention until the other last poets got hot.
* Clip from the movie Right On, 1970 David Nelson leading this part.
Abiodun Oyewole lead last poets second album This is Madness, Douglass, 1971 got wide popularity and sold more than 300000 lakh copies. Oyewole who brought all this couldn’t savour any of it. Dissatisfaction on the second wave of the last poets Abiodun Oyewole left the group just after the first album. Instead of rapping about that distant day when guns and rifles could replace poems and essays, he went down and ripped off hardware stores for weapons and money. He sentenced to 20 years, but he wound up serving less than four years. During the years of sentence, he attended a nearby college where he earned his B.A. degree, he went on to earn his Ph. D from Columbia University in New York City, where he also served as a faculty member.
In 1980's long after the others had gone their separate ways Jalal Mansur Nuriddin adding another poet Sulaiman El-Hadi with Umar Hassan and drummer Raymond "Nilaja" hurrey continued to perform as the last poets. This was the group behind the album This is madness.
In 1985 they put out a book of their writings " vibes from the scribes". as last poets.
In between in 1973 Jalal Mansur Nuriddin released his solo album Hustlers Convention as " Lightnin Rod " the album considered to be the most stolen and sampled album ever in the history of the rap music. And later he Solely known as the grandfather of rap music.
Around this time their politically charged and revolutionary lyrics began to draw attention to the federal bureau of investigation. They monitored by COINTELPRO ; a counterintelligence programme operated under President Nixon's administration. His organisers were dissing courage from booking them and their records became hard to find.

Gylan Kain, David Nelson went on with their interest to pursue careers in playwriting and politics respectively. Filipino Luciano became one of the important leaders till today in young Lord's political party also as an American poet.
Abiodun Oyewole
Abiodun Oyewole grew up Charles Davis in queens, New York. Listening to his parents Jazz and Gospel records and studying Langston Hughes and other great poets in the school helped him nurture Oyewole love for poetry. When he was fifteen Charles Davis and friend went into a Yoruba Temple in Harlem out of curiosity. The Yoruba priest there performed a ceremony with charley and gave him the name Abiodun Oyewole. He began reading about the Yoruba gods and significance of one's ancestors and felt a deep spiritual connection to the religion." A prayer to my ancestors everyday morning so they could help me through my life. ( That ) made all the sense in the world to me."

Abiodun Oyewole collected poems were published in 2014, as Branches of the Tree of life, and Naked a collection on self-love, forgiveness, Lost Love, Survival, and Cultural Identity.
Abiodun Oyewole received 48th Malcolm X Black Unity Award.
" All of the protests and revolutions of living in a world entrenched in racism will mean nothing if Blacks didn't come away with being the decision makers and defining who we are and we should be"
- Abiodun Oyewole
Abiodun Oyewole on the birth of the Last poets and Malcolm X
" Malcolm X was our pathway to revolutionary understanding. This man never stopped trying to develop and recognize the best of himself. He was self - determined, Malcolm was saying we need to be more, and we heart that. And he said it better than anybody ever said it. He made things clear to us. So, all we wanted to do was to be disciples of Malcolm, in a sense using poetry to illuminate the same values that he planted in our heads."
Jalal Mansur Nuriddin

Jalal Mansur Nuriddin also variously known as Alafia Pudim and Lightnin Rod, was born in fort Greene, Brooklyn on July - 24 -1949. He served in U.S. army as a paratrooper before focusing on music. Through more than half dozen albums, a book, several movie appearances Nuriddin kept the last poet's flame burning while developing his unique style of spoken word poetry. He called "spoagraphics" Nuriddin influence only grew larger over decades culminating in a British director Mike Todd's low budget Hustlers Convention documentary in 2015.
Jalal solely know as a grandfather of rap. His unique style also known as "Jazztoetry".
On a Tuesday evening June - 6 - 2018 , the family of Jalal Mansur Nuriddin, 74 released a statement describing his death, writing that "Jalal slipped quietly away this evening into the arms of Allah"...
" ... What we had was the music, and in the music was our hope. Not only was it our hope it was part of our communication."
" The earth regenerates itself; it's about the greedy fleecing the needy. Just when you think you're got all the answers they change the question"
- Jalal Mansur Nuriddin
Jalal on his most popular and influential album Hustlers Convention....
" At the Hustlers Convention there's pick pockets and dope peddlers, murderers and thieves; card shark gamblers with aces up their sleeves; bank robbers burglars, boozers and pimps; prostitutes, call girls and all kinds of nymphs, loan sharks, swindlers, counterfeiters and FENCES! "
Last Poets Sulaiman El-Hadi, Jalal-Uddin Mansur Nuriddin performing live, 1993.
Umar Bin Hassan

Umar Bin Hassan was born in Akron, Ohio into a poor family, already a youngster he dreamed of escaping his family’s lot and getting more out of life than slaving for the white man at the local rubber mill. He sold his little sisters record player to buy himself a ticket for New York city, where he joined the last poet .
"Our world is shifting and changing into an evil place where love and tenderness are becoming taboo topics instead of practice.
The phoenix will come from the flames this time, there will be no ashes to ashes. Love must be there when the dust clears.
People must try to love one another again and practice tenderness."
" As we get older , we realise that humanity it's not just black or white, gay , trans ( gender) whatever, basically, there's two three things we really want. We want to be loved, appreciated and respected..."
- Umar Bin Hassan
Umar Bin Hassan on current Hip Hop culture.
"We don't respect all of things it has come to be, like the calling of bitches, and the things about getting each other down in the streets. We don't go for the violence against each other because it's something that we did not talk about or did not propagate. We talked about trying to learn from each other and be kind and appreciate one another. So, all that gangster stuff and gangster rap, we never appreciated or showed anything towards that because that's what who we are not. We were trying to tell some of the young brothers and sisters, don't let that be what this all about, or even let it all be about money. Try and make sure that you're really trying to share some love with people who need some help, some guidance, and some consideration for just trying to be human beings."
Baba Donn Babatunde

Baba Donn Babatunde the current drummer of the group joins group in 1991 when his activist mother turned him on to the poet’s group.
Abiodun Oyewole about Donn...
"Baba has the same antenna as our original conga player Nilaja Obabi had. He knew exactly. It's uncanny, because he can hear something on time, and come up with a rhythm that works. People think you can get on a conga drum and just beat it to anything, any rhythm that they feel like is good.
That not the case. You got to hone in to what's being said and how it's saying. Baba is a musician. He is not just a conga player. So consequently, he can hear us, he can interpret what we're saying with drums, and that was the same thing that Nilaja did. Baba is the glue that really holds us together in many ways. He plays the rhythm, bit he's a balancer, which makes sense. He's Libra, so he gets the scales balanced. Iman and I, we've been at each other's throats, and Baba has stopped it several times.
Understand what Black Is
Understand what Black Is marks the 5Oth anniversary of The Last Poets and is the first project they have released in 20 years. The reggae driven album, courtesy of brit producers nostalgia 77 and Prince Fatty and Baba Donn Babatunde, is fused with messages that pertain to the state of black people in America, both in the past and as it relates to the present.
They celebrate blackness while also providing political, philosophical, and religious perspectives on issues with being black in America and within the diaspora.
Rain on terror is one of the most political charged poems on the album. Abiodun Oyewole accuses America of being a terrorist " being mean and nasty to those who treated him kind. He goes on to talk about the violent nature of America and its treatment of black people have been abused on live television during the evening news almost as if it were a normal and acceptable mode of television performance. It is not unlike America to use the death of black bodies as entertainment in communities in the rural south during the early 1900's. Where white Americans would be being their families to picnic like setting to watch the hanging and public shaming of negro bodies." Oyewole critique on America is that at its roots, the country is violent. During a time when fingers are often being pointed towards Islamic countries as being politically, economically and socially corrupts, the last poet's beg the question , " is America not guilt, of being these things for the last 400 years until the present day.? "
The album represents the resilience of black people in the face of trauma. The songs proves that despite being stripped of their religion, their ancestral tongue, black people both retained self and created new identity. Oyewole speaks to both the idea of retention and creation through his discussion about death, viewed through an African rooted lens, the where the life and death are fluid and not separated. He also questions the use of religion, particularly Christianity, viewing it as a tool to keep black people in line both during and post - slavery.

" The poets or the revolutionary is there to articulate the necessity, but until the people themselves apprehend it, nothing can happen. [...] Perhaps it can't be done without the poet, but it certainly can't be done without the people. The poet and the people get on generally very badly, and yet they need each other "...
- James Baldwin

Due to the nature of this artistic group, to understand the history of their journey from a one single source of information could lead to misinformation or confusing description. I also found unapologetically given wrong name descriptions in the old photographs along with some articles. This article will be standout as the most comprehensible and carefully customized source of information about The Last Poets. The texts adaption, edit, translation, and the entire article customized by Thasil suhara backer.
www.independent.co.uk, www.pitchfork.com, www.international.com, www.harlemworldmagazine.com, www.grandfatherofrap.com, www.washingtonpost.com, www.lareviewofbooks.org, www.rollingstone.com, www.artforum.com,
www.google-image.com, www.pinterest.com, www.facebook.com, www.instagram.com
This Article sponsored by Jithu Badarudeen.
Thank you.
ദി ലാസ്റ്റ് പോയറ്റ്‌സ്,
വശീകരണ ശബ്ദ തരംഗങ്ങളുടെ ഒരു റോക്ക് & റോൾ ദുരന്ത വിധി.

മാൽക്കം എക്സ് നെ കൊലപ്പെടുത്തിയ ഫെബ്രുവരി , 21,1965 ന് മൂന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ നാൽപതിമൂന്നാമത്തെ ജന്മദിനം ആകേണ്ടിയിരുന്ന മെയ്യ് 19, 1968 ന് മൂന്ന് അംഗങ്ങൾ അടങ്ങുന്ന ന്യൂയോർക്കിലെ ഹാർലാം എന്ന പ്രദേശത്തെ യുവ കവികൾ, ഇരുപതാം നൂറ്റാണ്ടിൽ അന്നുവരെ അവർ കണ്ട ധീരനും സാമൂഹിക പരിവർത്തകനുമായ നേതാവ് മാൽക്കം മാൽക്കം എക്സ് ൻ്റേ ഒർമ്മ പുതുക്കുന്നതിനും സ്മരണകൾ അർപ്പിക്കുന്നതിനും ആദ്യമായി ഈ മൂവർ സംഘ കവികൾ വേദിയിൽ പ്രവേശിക്കുന്നു. കവികളായ ഗിലൻ കെയിൻ, ഡേവ്വിഡ് നെൽസൺ, അബിയിഡൂൺ ഓയ് വോലെ അവരുടെ രാഷ്ട്രീയ വിമർശനവും, കറുത്ത വംശരുടെ ശാക്തീകരണ വിഷയങ്ങൾ പ്രമേയമായുള്ള കവിതകൾ സംസാര രീതി ശൈലിയിൽ ഒത്തുകൂടിയ ജനങ്ങളെ സാക്ഷിയാക്കി ന്യൂയോർക്കിലെ ഹാർലാമിലെ മൗണ്ട് മോറിസ് പാർക്കിൽ അവതരണം നടത്തി. ഹോവാഡ് യൂണിവേഴ്സറ്റി വിദ്യാർത്ഥികൾ 1960 ഏപ്രിലിൽ കലാലയം പിടിച്ചെടുക്കുന്ന സമരത്തിൽ ഉയർത്തിയ സമര മന്ത്രോച്ചാരണമാണ് കവികൾ തെരഞ്ഞെടുത്തത്. " ( നിഗാസ് - ആഫ്രിക്കൻ അമേരിക്കൻ പൗരൻമാരെ കളിയാക്കി സംബോധന ചെയ്തിരുന്ന നാമം. ) നിങ്ങൾ തെയ്യാറായോ നിഗാസ്, നിങ്ങൾ തയ്യാറായിരിക്കണം, നിങ്ങൾ തെയ്യാറായോ നിഗാസ്, നിങ്ങൾ തയ്യാറായിരിക്കണം..."

അന്നുമുതൽ മൂവർ സംഘത്തിനു പല വേദികൾ കിട്ടാൻ തുടങ്ങുന്നു. സംഘത്തിനു പേരില്ലാതെ കുറച്ച് കാലം തുടർന്നെങ്കിലും പിന്നീട് ഡേവിഡ് നെൽസൺ ദക്ഷിണാഫ്രിക്കൻ വംശജനായ വില്യം ക്ഗോസിറ്റസിലെയുടെ കവിത പ്രചോദനം കൊണ്ട് " ദി ലാസ്റ്റ് പോയറ്റ്സ് " ( അവസാന നാളിലെ കവികൾ എന്ന് അർത്ഥം വരുന്ന ) പേര് നിർദ്ദേശിക്കുന്നു. ലോകം തോക്കുകളും, റൈഫലുകളും ഏറ്റെടുക്കതിന് മുമ്പുള്ള അവസാന കാലഘട്ടത്തിലെ കവിയാണ് താനെന്ന് ബ്രാ വില്ല്യം എന്ന കിയോറ പെറ്റ് സെ വില്ല്യം ക്ഗോസിറ്റ്സിലെ വിശ്വസിച്ചിരുന്നു. അങ്ങനെ " ദി ലാസ്റ്റ് പോയറ്റ്‌സ് " എന്ന നാമത്തിൽ മൂവർ സംഘം അവതരണങ്ങൾ തുടർന്നു.

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ സാസ്കാരിക വിസ്ഫോടനം, പൗരാവകാശ പ്രസ്ഥാനങ്ങൾ, കറുത്ത വംശജരുടെ ദേശീയതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ , ലോകത്തെമ്പാടും ആ സമയങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സമൂല പരിഷ്ക്കരണ സിദ്ധാന്തങ്ങൾ, അമേരിക്കയിലെ അന്നത്തെ വിദ്യാർത്ഥി സംഘങ്ങൾ ആയ സ്റ്റുഡൻ്റ് ഫോർ ഡെമോക്രാറ്റിക് സൊസൈറ്റി, ബ്ലാക്ക് പാന്തർ പാർട്ടി, മറ്റു വിമോചന പ്രസ്ഥാനങ്ങളും വെക്തികളും ലാസ്റ്റ് പോയറ്റ്‌സ് രൂപം കൊള്ളാൻ കാരണമായി.


കാവ്യാത്മകവും, അലങ്കാര ബഹുലതയും, അവരുടെ സന്നദ്ധ ശക്തിയും, കണ്ണഞ്ചിപ്പിക്കുന്ന ആഫ്രിക്കൻ - ആമേരിക്കാൻ ഗ്രാമീണ സംഗീത സംസാര അവതരണ ശൈലി, മറ്റു താള സമന്വയങ്ങളും, സമൂഹത്തിൻ്റെ മൂല്യ നിർണയബോധത്തിൽ അവർ ചെലുത്തിയ സ്വാധീനവും, ദാരിദ്ര്യവും,
തെരുവം, ലഹരിയുടെ വിനാശകരമായ അവസ്ഥകളും മറ്റും പ്രമേയമായ വരികളും ലാസ്റ്റ് പോയറ്റ്സിനെ സവിശേഷമായ ഒരു ശൈലി യിലേക്ക് നയിച്ചു. ഒടുവിൽ ലോക ഹിപ്പ് ഹോപ്പ് സംഗീതത്തിൻ്റെ പ്രാഥമിക രേഖാരൂപമായി അവരുടെ സംസാരിച്ചു കൊണ്ടുള്ള കവിതാ സംഗീത അവതരണ ശൈലി പിന്നീട് അറിയപ്പെട്ടു.
" രാഷ്ട്രീയ വിമർശനം ജ്വലിച്ചു നിന്ന കവിതകളിലൂടെയും, അതിൻ്റെ സംസാര ശൈലി അവതരണത്തിലൂടെയും ആഫ്രിക്കൻ - അമേരിക്കൻ അവബോധം വളർത്തുന്നതിനുള്ള താളവും അർപ്പണ ബോധവും വളർത്തി ലാസ്റ്റ് പോയറ്റ്‌സ് ഹിപ്പ് - ഹോപ്പിൻ്റെ ആവിർഭാവത്തിന് അടിത്തറയിട്ടു."
- വിമർശകൻ ജെയ്സൺ ആന്കേനി
കവികളായ അബിയിഡൂൺ ഓയ് വോലെ , ഗിലൻ കെയിൻ, ഡേവിഡ് നെൽസൺ, ഫിലിപ്പി ലൂസീയാനൊ, ഉമ്മർ ബിൻ ഹസ്സൻ, ജലാൽ ഉദ്ദിൻ മൻസൂർ നുറിദ്ദിൻ , സുലൈമാൻ ഇൽ ഹാദി, കോംഗോ വിദ്വാന്മാർ റെയ്മണ്ട് "നിലാജ" ഹാരി, ബാബ ഡോൺ ബാബതുണ്ടെ എന്നിങ്ങനെ ഒമ്പത് പേരടങ്ങുന്ന ലാസ്റ്റ് പോയറ്റ്‌സ് അസമത്വത്തിനെത്തിരെയും , മാറ്റത്തിന് വേണ്ടിയും പോരാടി, എന്നാൽ ഒരിക്കൽ പോലും പൂർണമായ ഒരു സംഘമായി അവതരങ്ങളോ റെക്കോർഡുകളോ യാഥാർത്ഥ്യം ആക്കാൻ കഴിഞ്ഞില്ല. യുവത്വത്തിൽ സ്വാഭാവിക മായി ഉണ്ടായേക്കാവുന്ന അഹന്തയും മറ്റും അവരുടെ സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കുന്നതിനും , പ്രശസ്തിയും, അഭിലാഷങ്ങളും സഗീർണമാക്കി. ഇതിൻ്റെയൊക്കെ പരിണിത ഫലമായി അവർ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞു, ലാസ്റ്റ് പോയറ്റ് സ് എന്ന നാമം ആർക്ക് ഉപയോഗിക്കാം എന്നതിനെ ചൊല്ലി കോടതിയിൽ കേസിന് പോവുകയും. തെരുവിൽ പരസ്പരം ഏറ്റുമുട്ടും ചെയ്തു. ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും അവർരണ്ടയിരത്തി പതിനേഴിൽ പുതിയ ഒരു ആൽബത്തിനയി ഒന്ന് ചേരുമ്പോൾ ലാസ്റ്റ് പോയറ്റ സുകൾ ഇതിഹാസമായിമാറുന്നു.






സംഘത്തിൻ്റെ തുടക്കം മുതൽക്കേ ഡേവിഡ് നെൽസൺ ഗ്രൂപ്പ് മൂന്നുപേരിൽ ഒതുങ്ങി നിൽക്കാതെ സ്വതന്ത്രമായി ഒഴുകുന്ന എഴുത്തുകാരുടെ കൂട്ടമായി മാറാനാണ് ആഗ്രഹിച്ചിരുന്നത്. മറ്റു രണ്ടു അംഗങ്ങൾക്കും ഈ ആശയത്തോടുള്ള അതൃപ്തിയും മറ്റും ഡേവിഡ് നെൽസൺ ഗ്രൂപ്പ് വിട്ടു പോകാൻ കാരണമാകുന്നു. അബിയിഡൂൺ ഓയ് വോലെ, ഗിലൻ കെയിൻ തുടരുകയും ചെയ്തു. ഡേവിഡ് നെൽസണിൻ്റെ സ്ഥാനത്തേക്ക് പകരമായി പോയറ്റുകളുടെ വലിയൊരു ആരാധകനും കവിയും ആയ ഉമർ ബിൻ ഹസ്സൻ നെ അബിയോദുൻ ഒയിവോലെ തെരഞ്ഞെടുക്കുന്നു. എന്നാൽ 1969 ൽ നെൽസനെ ഗ്രൂപ്പിലേക്ക് തിരിച്ച് കൊണ്ടുവരണം എന്നുള്ള ഗിലൻ കെയിനിൻ്റെ ആഗ്രഹം അബിയിഡൂൺ ഓയ് വോലെയുമായി കടുത്ത പോരാട്ടത്തിൽ കലാശിച്ചു. അവസാനത്തെ രണ്ടു കവികളും അങ്ങനെ വേർപിരിഞ്ഞു.
ഈസ്റ്റ് വിൻഡ് എന്നറിയപ്പെട്ടിരുന്ന ഹാർലം റൈറ്റേഴ്സ് വർക്ക്ഷോപ്പ് വഴി കവി ജലാൽ ഉദ്ദിൻ മൻസൂർ നുറിദ്ദിനുമയി , അബിയിഡൂൺ ഓയ് വോലെ, ഉമ്മർ ഹസ്സനും ചേർന്ന് ലാസ്റ്റ് പോയറ്റുകളായി അവതരണങ്ങൾ നടത്തി അവരുടെ ആദ്യ ആൽബം 1970 ൽ പുറത്തിറങ്ങി.

ഇതേ സമയം ന്യൂയോർക്കിലെ ബ്ലാക്ക് പന്തർ സംഘടനക്ക് സമാനമായ പ്യൂർട്ടറിക്കൻ - അമേരിക്കൻ സംഘടനാ നേതാവും കവിയും ആയ ഫിലിപ്പി ലൂസിയാനൊക്കോപ്പം ഗിലൻ കെയിൻ, ഡേവിഡ് നെൽസൺ സംഘമായും ലാസ്റ്റ് പോയറ്റു എന്ന പേരിൽ അവതരണം നടത്തി.
രണ്ടു ക്യാമ്പുകൾ തമ്മിലുള്ള ശത്രുത രൂക്ഷമാകുന്നു. ഉമ്മർ ബിൻ ഹസ്സൻ, ജലാൽ ഉദ്ദിൻ മൻസൂർ നുറിദ്ദിൻ, ഗിലൻ കെയിൻ, ഡേവിഡ് നെൽസൺ തെരുവിൽ നേർക്ക് നേർ ഏറ്റുമുട്ടി. സംഘട്ടനത്തിൽ ഗിലൻ കെയിൻ രൂക്ഷമായ പരിക്കേൽക്കുകുന്നു. ഫിലിപ്പി ലൂസിയാനൊ പരമാവധി പ്രതികാരം നിർദേശിച്ചു. തങ്ങളുടെ സഹോദരങ്ങളുടെ തലവെട്ടുന്ന നിമിഷം നമ്മൾ ക്രൂരതക്ക് പ്രോപ്രോത്സാഹനം ചെയ്യുന്നതിന് തുല്യം ആയിരിക്കും എന്ന് പറഞ്ഞുകൊണ്ട് ഗിലൻ കെയിൻ മറ്റു പങ്കാളികളെ പ്രതികാര തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

ഗ്രൂപ്പിൻ്റെ സ്ഥാപക അംഗങ്ങളെ മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി, പുതുതായി രൂപം കൊണ്ട ലാസ്റ്റ് പോയറ്റ്‌സിൻ്റെ വിജയത്തെ തുടർന്നും, സ്ഥാപക അംഗങ്ങളായ ഗിലൻ കെയിൻ, ഡേവിഡ് നെൽസൺ ,ഫിലിപ്പി ലൂസിയാനൊക്കപ്പം 1970 ൽ അവരുടെ ഒരേയൊരു ആൽബം "റൈറ്റ് ഓൺ" എന്ന പേരിൽ ഇറക്കുന്നു. പിന്നീട് ഇതേ ട്രാക്കുകൾ ഉപയോഗിച്ച് അതേ പേരിൽ ലോകത്തിലെ ആദ്യ ഹിപ്പ് ഹോപ്പ് ഡോക്യുമൻ്ററി പുറത്തിറക്കുന്നു. പക്ഷേ എതിർപക്ഷ ലാസ്റ്റ് പോയറ്റ്‌സ് പ്രശസ്തി നേടിയപ്പോൾ മാത്രമാണ് ഈ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയത്.
"റൈറ്റ് ഓൺ" എന്ന 1970 ൽ പുറത്തിറങ്ങിയ ഡോക്യുമെൻ്ററി ചലച്ചിത്രത്തിലെ ഡേവിഡ് നെൽസൺ ലീഡ് ചെയ്യുന്ന ഒരു ഭാഗം.
അബിയിഡൂൺ ഓയ് വോലെ നേതൃത്വ സംഘത്തിലെ രണ്ടാമത്തെ ആൽബം "ദിസ് ഈസ് മാഡ്നസ്" 1971 ൽ വളരെ അധികം പ്രചാരം നേടി ഏകദേശം മൂന്നു ലക്ഷത്തിൽ അധികം കോപ്പികൾ വിറ്റു. എല്ലാത്തിനും കാരണ ബിന്ദു ആയ അബിയിഡൂൺ ഓയ് വോലെന് ഇതൊന്നും ആസ്വദിക്കാൻ കഴിയുന്ന സഹിചര്യം ഉണ്ടായില്ല. ലാസ്റ്റ് പോയറ്റുകളുടെ രണ്ടാമത്തെ തരംഗത്തെ കുറിച്ചുള്ള അസംതൃപ്തി മൂലം ആദ്യ ആൽബത്തിൻ്റെ നിർമാണത്തിൻ്റെ തൊട്ടു പിന്നാലെ അദേഹം ഗ്രൂപ്പ് വിടുകയാണ് ഉണ്ടായത്.
ശേഷം, തോക്കുകളും , റൈഫലു കൾക്കും പകരം കവിതകളും , ഉപന്യാസങ്ങളും ആയി മാറ്റം വരുന്ന ആ വിദൂര ദിനത്തെ കുറിച്ച് പറഞ്ഞു പാടുന്നതിന് പകരം അയാൾ ഹാർഡ് വെയർ സ്റ്റോറുകൾ കുത്തി തുറന്ന് പണവും, ആയുധങ്ങളും പിടിച്ചെടുത്തു. തുടർന്ന് കോടതി ഇരുപത് വർഷം തടവ് ശിക്ഷ വിധിച്ചു. പക്ഷേ നാല് വർഷത്തെ തടവ് ശിക്ഷക്ക് ശേഷം ജെയിൽ മോചിതനായി പുറത്ത് വരാൻ സാധിച്ചു. ശിക്ഷയുടെ കാലഘട്ടത്തിൽ അടുത്തുള്ള കോളജിൽ ചേർന്നു. അവിടെ അദേഹം ബി.എ. ബിരുദം നേടുകയും, ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടി അവിടെ ഫാക്കൽറ്റി അംഗമായും സേവനമനുഷ്ടിച്ചു.
1980 കളിൽ മറ്റുള്ളവർ വെത്യസ്ത വഴികളിലായി സഞ്ചരിച്ചു നീങ്ങിയപ്പോൾ ജലാലുദ്ദീൻ മൻസൂർ നൂറിദ്ദിൻ അദേഹത്തിൻ്റെ സോളോ ആൽബം "ഹസ്റ്റ്ലേഴ്സ് കൺവെൻഷൻ" , "Lightnin Rod" എന്ന പേരിൽ പുറത്തിറക്കി. ഈ ആൽബം rap ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ തവണ മോക്ഷിക്ക പെടുകയും സാമ്പിൾ ചെയ്തതും ആയ വർക്ക് ആയി പറയപ്പെടുന്നു. അവസാനം അദ്ദേഹം ഒറ്റക്ക് റാപ്പ് സംഗീതത്തിൻ്റെ വെല്ലുപ്പ ആയും അറിയപ്പെടുന്നു.
ഈ സമയങ്ങളിൽ അവരുടെ രാഷ്ട്രീയ ആരോപണങ്ങൾ നിറഞ്ഞതും, വിപ്ലവ ചടുലമായ വരികളും ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റഗേഷൻ്റെ COINTELPRO എന്ന ഇൻ്റലിജൻസ് പ്രോഗ്രാം ൻ്റെ നിരീക്ഷണത്തിന് വിധേയമാകുകയും ചെയ്തു. അവതരണ സംഘാടകർക്ക് അവരെ ബുക്ക് ചെയ്യുന്നതിൽ നിന്നും പിന്മാറി പ്പിക്കുകയും, അവരുടെ ആൽബങ്ങൾ വിപണിയിൽ കണ്ട് കിട്ടാൻ പ്രയാസമുള്ളവയും ആയി മാറുകയും ചെയ്തു.
ഗിലൻ കെയിൻ, ഡേവിഡ് നെൽസൺ എന്നിവർ യഥാക്രമം നാടക രചനയിലും രാഷ്ട്രീയത്തിലും കരിയർ തെരഞ്ഞടുത്ത് മുമ്പോട്ടു പോയി. ഫിലിപ്പി ലൂസിയാനോ യംഗ് ലോർഡ് പാർട്ടിയുടെ പ്രമുഖ നേതാവായി, അറിയപെടുന്ന കവി ആയും ജീവിതം നയിച്ചു.
അബിയിഡൂൺ ഓയ് വോലെ അബിയിഡൂൺ ഓയ് വോലെ ന്യൂയോർക്കിൽ ചാൾസ് ഡേവിസ് ആയി ജനിച്ചു. മാതാപിതാക്കളുടെ ജാസ്,ഗോസ്പൽ സഗീതങ്ങൾ കേട്ട് വളർന്ന ചാൾസ് ഡേവിസിനു മഹാകവി ലങ്ങ്സ്റ്റൺ ഹുഗസും അദേഹത്തിൻ്റെ സമകാലികരായ കവികളും ചാൾസ് ഡേവിസിനിൻ്റെ കവിതയോടുള്ള താൽപര്യം വളർത്താൻ സഹായിച്ചു.
ഹാർലമിലെ യൊരുബ ദേവലയത്തിൽ തൻ്റെ സുഹുർത്ത്നൊപ്പം ഒരു കൗതുകത്തിന് പോയ ചാൾസ് ഡേവിസ് അവിടെ പ്രാർ

ത്ഥനാ ചടങ്ങിൽ പങ്കെടുക്കുകയും അവിടെ വെച്ച് അബിയിഡൂൺ ഓയ് വോലെ എന്ന പുതിയ നാമം സ്വീകരിച്ച് യൊരുബ വിശ്വാസിയായി വളർന്നു. യോരുബ ദേവതകളെ കുറിച്ച് കൂടുതൽ വായിക്കാൻ തുടങ്ങുകയും കൂടുതൽ മതവുമായി ആത്മീയ ബന്ധം ഉണ്ടാകുന്നതായും അനുഭവപെട്ടു. എല്ലാ ദിവസവും പൂർവികർക്കായുള്ള പ്രാർത്ഥന, ലോകത്തെ കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാടിൽ കൂടുതൽ വ്യക്തത നൽകി സഹായിക്കുന്നു എന്നു അദേഹം പറയുന്നു.
അദേഹത്തിൻ്റെ കവിതാ സമാഹാരം ബ്രാഞ്ച് ഓഫ് ട്രീസ് , നകെഡ് (സെൽഫ് ലവ്, ക്ഷമ, നഷ്ട പ്രണയം, അതിജീവനം, തുടങ്ങിയ വിഷയങ്ങൾ തുടങ്ങിയവ ഈ സമാഹാരത്തിൽ വിഷയങ്ങളായി.) എന്നി പേരുകളിൽ പ്രസിദ്ധീകരണം നടത്തി.
48 - മത് മാൽക്കം എക്സ് ബ്ലാക്ക് യൂണിറ്റി അവാർഡ് അബിയിഡൂൺ ഓയ് വോലെ ക്ക് ലഭിക്കുകയും ചെയ്തു.
" വർഗീയതയിൽ ഉറച്ചു നിൽക്കുന്ന ഒരു ലോകത്ത് ജീവിക്കാനുള്ള പോരാട്ടങ്ങളും, വിപ്ലവങ്ങളും അർത്ഥ അർത്ഥ വ്യക്തം ആകണമെങ്കിൽ , ലോകത്തെ കറുത്ത വംശജർ ഭരണത്തിലും , നയതന്ത്ര തീരുമാനങ്ങളിലും , രാഷ്ട്ര നിർമാണത്തിലും നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്ന സാഹചര്യവും, അവർ ആരാണെന്നും ആരാകണമെന്നും അവർ തന്നെ നിർവചിക്കപ്പെടുകയും വേണം. "
- അബിയിഡൂൺ ഓയ് വോലെ
അബിയിഡൂൺ ഓയ് വോലെ മാൽക്കം എക്സ്നേ കുറിച്ചും ലാസ്റ്റ് പോയാറ്റുകളുടെ തുടക്കത്തെ കുറിച്ചും ഇങ്ങനെ സ്മരിക്കുന്നു...
" വിപ്ലവ ധരണകളിലേക്കുള്ള ഞങ്ങളുടെ പാത ആയിരുന്നു മാൽക്കം. സ്വയം മെച്ചപ്പെടുത്തുന്നതിനും , മികച്ചവ വികസിപ്പിക്കുന്നതിനും അത് തിരിച്ചറിയാനുള്ള ശ്രമവും മാൽക്കം ഒരിക്കലും അവസാനിപ്പിച്ചില്ല. നമ്മൾ കൂടുതൽ നിശ്ചയദാർഢ്യം ഉള്ളവരായിരിക്കണം എന്ന് ആഹ്വാനം ചെയ്ത മാൽക്കം എക്സ് ൻ്റെ വാക്കുകൾ ഞങ്ങൾ ഹൃദയത്തോട് ചേർത്തു. മാൽക്കം ഞങ്ങൾക്ക് ലോകത്തെ കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകൾക്ക് വ്യക്തത നൽകി. അതുകൊണ്ട് തന്നെ മാൽക്കം എക്സിൻ്റെ പിന്നണി പോരളികളാകാൻ ഞങ്ങൾ തീരുമാനിക്കുകയും , ഞങ്ങളുടെ കവിതകളിലും , സംഗീതത്തിലും അദ്ദേഹം നട്ട മൂല്യങ്ങൾ പ്രകാശിപ്പിക്കുകയും ചെയ്തു."
ജലാൽ ഉദ്ദീൻ മൻസൂർ നൂറിദ്ദീൻ

അലാഫിയ പുഡിം, ലൈറ്റ്‌നിൻ റോഡ് എന്ന പേരുകളിലും അറിയപ്പെടുന്ന ജലാൽ ഉദ്ദീൻ മൻസൂർ നൂറിദ്ദീൻ 1949 ജൂലായ് 24 ബ്രോക്കിനിലെ ഗ്രീൻ കോട്ടയിൽ ജനിച്ചു.
സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിനു മുൻപ് യു.എസ് സൈനത്തിൽ പരാട്രൂപ്പെറായി സേവനം നടത്തി.
അദേഹത്തിൻ്റെ സുഹുർത്ത് കവി സുലൈമാൻ ഇല് ഹാദി യോടപ്പം, ഉമ്മർ ഹസ്സനും, നിലാജയും ചേർന്ന് അര ഡസൻ നോളം വരുന്ന ആൽബങ്ങളും ആവരുടെ കൃതകൾ അടങ്ങിയ പുസ്തകങ്ങളും , ചില ഡോക്യുമെൻ്ററി കളിലൂടെയും മറ്റും ജലാലുദ്ദീൻ മൻസൂർ നൂറുദ്ദീൻ ലാസ്റ്റ് പോയാറ്റുകളുടെ തീ അണയാതെ സൂക്ഷിച്ചു.
2018 ജൂൺ ആറിന് ചൊവ്വാഴ്ച്ച വൈകുന്നേരം 74 മാത്തെ വയസ്സിൽ ജലാൽ ഉദ്ദീൻ മൻസൂർ നൂറിദ്ദീൻ ൻ്റെ കുടുംബം അദേഹത്തിൻ്റെ മരണത്തെ കുറിച്ചുള്ള പ്രസ്താവന പുറത്തിറക്കി. "ഇന്ന് വൈകുന്നേരം ജലാൽ നിശബ്ദമായി അല്ലാഹുവിൻ്റെ കരങ്ങളിലെക്ക് വഴുതുപോയി."
"ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒന്നേ ഒന്ന് സംഗീതമാണ്. സംഗീതമായിരുന്നു ഞങ്ങളെ നയിച്ച പ്രതീക്ഷ. അത് ഞങ്ങളുടെ പ്രതീക്ഷ മാത്രമായിരുന്നില്ല ഒപ്പം ഞങ്ങളുടെ ആശയ വിനിമയത്തിൻ്റെ ഉപാധി കൂടി ആയിരുന്നു."
"ലോകം എന്നും അതിജീവിക്കും, പക്ഷേ ഇവിടെ ലോകത്തെ കുറിച്ചെല്ലാം അത്യഗ്രഹികൾ ദരിദ്രരെ ഓടിപായിപ്പിക്കുന്ന് തിനെകുറിച്ചാണ്. നിങ്ങൾക്ക് എല്ലാ ഉത്തരവും ലഭിച്ചുവെന്ന് നിങ്ങൾ കരുതുന്ന സമയത്ത് അവർ ചോദ്യം മാറ്റുന്നു."
- ജലാൽ ഉദ്ദീൻ മൻസൂർ നൂറിദ്ദീൻ
ജലാൽ തൻ്റെ ഏറ്റവും പ്രശസ്തവും സ്വാധീനം ചെലുത്തിയതുമായ ആൽബം ഹസ്റ്റ്ലേഴ്സ് കൺവെൻഷൻ നെ കുറിച്ച്.
" ഹസ്റ്റ്ലേഴ്സ് കൺവെൻഷനിൽ പോക്കറ്റടിക്കുന്നവർ, അനകൃത ലഹരി വിൽപ്പനക്കാർ, കൊലപാതകികളും, മോഷ്ടാക്കളും ഉണ്ട്. കാർഡ് ചൂതട്ടക്കരനും, ബാങ്ക് കൊള്ളയടിക്കുന്നവർ , കച്ചവടക്കാർ, മുഴുകുടിയനും, കൂട്ടികൊടുപ്പുക്കാരുമുണ്ട്. വേശ്യകളും, വിളി പെണ്ണുങ്ങളും , എല്ലാത്തരം അപ്സര സ്ത്രീകളും , പണം പലിശയ്ക്ക് കൊടുക്കുന്ന വലിയ സ്രാവുകളും, തട്ടിപ്പുകാരും, വ്യാജന്മാരും, മോഷണ ചരക്ക് ഇടപാടുകാരുമുണ്ട്."
1993, ജലാൽ , സുലൈമാൻ ഇല് ഹാദി യോടപ്പം ഒരു തൽസമയ അവതരണത്തിൽ.
ഉമ്മർ ബിൻ ഹസ്സൻ

ഉമ്മർ ബിൻ ഹസ്സൻ ഒഹായോയിലെ ഒരു ദാരിദ്ര കുടുംബത്തിലാണ് ജനിക്കുന്നത്, പ്രാദേശിക റബ്ബർ മില്ലിൽ വെള്ളക്കാരന് അടിമയാകുന്നതിന് പകരം കുടുംബത്തിൽ നിന്ന് രക്ഷനേടി കൂടുതൽ സ്വപ്നങ്ങൾ കണ്ട ഒരു ചെറുപ്പക്കാരൻ. തൻ്റെ കൊച്ചു സഹോദരിയുടെ റെക്കാർഡ് പ്ലയർ വിറ്റ കാശുമായി ന്യൂയോർക്കിലെക്ക് പലായനം ചെയ്ത ഉമർ, പിന്നീട് ലാസ്റ്റ് പോയാറ്റുകളുടെ സംഘത്തിൽ ആഘർഷിതൻ ആകുകയും, സംഘത്തിൽ ചേരുകയും ചെയ്തു.
"സ്നേഹവും ആർദ്രതയും പരിശീലിക്കു ന്നത്തിന് പകരം അത് വിലക്കപ്പെട്ട ദുഷിച്ച ഒരിടം ആയി മാറുകയാണ് നമ്മുടെ ലോകം "
- ഉമ്മർ ബിൻ ഹസ്സൻ
ഉമർ ഇന്നത്തെ ട്രെൻഡുകളുടെ കുറിച്ച്...
" ഇന്നത്തെ ഹിപ്പ് ഹോപ്പ് സംഗീതത്തിലെ പലതും ഞങൾ മാനിക്കുന്നതെല്ല , പരസ്പരം പഠിക്കുവാനും , ദയ കാണിക്കുവനും, പരസ്പരം അഭിനന്ദിക്കാനും ശ്രമിക്കുന്നതിനെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്.അതിനാൽ ഗ്യാങ്സ്റ്റർ റാപ്പുകളും മറ്റും ഞങ്ങൾ ഒരിക്കലും താൽപര്യം കാണിക്കുകയോ , വിലമത്തിക്കുകയോ ചെയ്തിട്ടില്ല."
ബാബ ഡോൺ ബാബതുണ്ടെ

തൻ്റെ ആക്ടിവിസ്റ്റ് അമ്മ 1991ൽ ബാബ ഡോണിനെ ലാസ്റ്റ് പോയറ്റുകൾക്കൊപ്പം ചേർക്കുന്നു.
ബാബ ഡോണിനെ കുറിച്ച് അബിയിഡൂൺ " ഞങ്ങളുടെ ഒറിജിനൽ കോംഗാ പ്ലെയർ നിലാജാ ഒബാബിയുടെ അതേ ആൻ്റിനേയാണ് ബാബക്കും ഉള്ളത്. ഞങ്ങൾ പറയുന്നത് കൃത്യമായി കേൾക്കാനും ഒപ്പം അതിനുസൃതമായ ഒരു താളവുമായി വരാനും തൽസമയം ബാബക്ക് കഴിയും. ആളുകൾ കരുതുന്ന പോലെ ഇഷ്ടമുള്ള ഏതു താളവും തല്ലിയെടുക്കാവുന്ന ഒന്നല്ല കോംഗ. പറയുന്നത് കേൾക്കാനും അതെങ്ങനെ പറയുന്നുവെന്ന് മനസ്സിലാക്കാനും ഒരു പ്ലയേർക്ക് കഴിയണം . ബാബ അതുകൊണ്ട് തന്നെ ഒരു സംഗീതജ്ഞനാണ്. തന്മൂലം ബാബക്ക് ഞങ്ങൾ പറയുന്നത് ഡ്രമ്മിലൂടെ വ്യാഖ്യാനിക്കാൻ കഴിയും."
"കറുപ്പ് എന്താണെന്ന് മനസ്സിലാക്കുക"
ലാസ്റ്റ് പോയറ്റുകളു ടെ അൻപതാം വാർഷികം അടയാളപ്പെടുത്തുന്നതിന് ഇരുപത് വർഷങ്ങൾക്ക് ശേഷം " കറുപ്പ് എന്താണെന്ന് മനസ്സിലാക്കുക " എന്ന പേരിലുള്ള അൽബത്തിലൂടെ വീണ്ടും ഒന്നിച്ചു. അബിയിഡൂൺ ഓയ് വോലെ, ഉമ്മർ ബിൻ ഹസ്സൻ, ബാബ ഡോൺ ബാബതുണ്ടെ കൂടി ചേർന്നാണ് ആൽബം പൂർത്തീകരിച്ചത്. റെഗ്ഗി ശൈലിയിൽ ഉള്ള ഗാനങ്ങൾ മുൻ കലഘ ട്ടങ്ങളിലെയും ഇന്നത്തെയും അമേരിക്കയിലെ കറുത്ത ജനതയുടെ അവസ്ഥയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സന്യോജിപ്പിച്ചിരിക്കുന്നു.
അമേരിക്കയിലും, മറ്റിടങ്ങളിലും കറുത്തവരായുരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, രാഷ്ട്രീയവും, ദാർശനിക, മതപരമായ വിഷയങ്ങളിൽ ഉത്ഭോധിപ്പിക്കുന്ന വീക്ഷണങ്ങൾ ചടുലതയാർന്ന താളത്തിലും വിപ്ലവാത്മകായ വരി കളിലൂടേയും അവതരിപ്പിച്ച്, കറുപ്പിനെ ഗംഭീരമായി ആഘോഷിക്കുന്നു. ലോകത്തെവിടെയും ഉള്ള കറുത്ത മനുഷ്യർക്ക് ഉത്തേജന മേകാവുന്ന കലാസൃഷ്ടിയാണ് ഈ ആൽബം.
ആൽബത്തിലെ ഏറ്റവും രാഷ്ട്രീയ ആരോപണങ്ങളുള്ള കവിതകളിലൊന്ന് "റെയിൻ ഓൺ ടെറർ" എന്ന ട്രാക്ക് ആയിരിക്കും. അമേരിക്കയെ ഒരു സാങ്കൽപ്പിക ജീവിയായി കണ്ട് അബിയിഡൂൺ ഓയ് വോലെ അമേരിക്ക ഒരു തീവ്രവാദി ആണെന്ന് പ്രസ്താവിക്കുന്നു. 1900 കളിൽ മുതൽ കറുത്ത വർഗ്ഗകാരുടെ മരണങ്ങൾ സഹ്യാന വാർത്തകളിൽ പ്രക്ഷേപണം ചെയ്തു പല കമ്മ്യൂണിറ്റികൾക്കും ഉള്ള വിനോദമായി ഉപയോഗിക്കുന്നു. ദയ കാട്ടിയവരോട് ക്രൂരതയും, ആക്രമണവും, മനുഷ്വത്തമില്ലാതെ ഹീനപരമായ പ്രവർത്തികളിലൂടെ അമേരിക്ക പെരുമാറി. അങ്ങനെ തുടങ്ങി ശക്തമായ രാഷ്ട്രീയ ആരോപണങ്ങൾ കവിതകളിലൂടെ അവർ ഉന്നയിക്കുന്നു.
നാന്നൂറു വർഷങ്ങളിൽ കൂടുതൽ ഇന്നുവരെ അമേരിക്ക ചെയ്തു കൂട്ടുന്ന അനീതിക്ക് അമേരിക്ക.... നിനക്ക് കുറ്റബോധം ഇല്ലെ ...? ഇന്ന് കാവ്യാത്മകമായി അബിയിഡൂൺ ഓയിവോലെ ചോദിക്കുന്നു.
ജീവിതത്തെയും മരണത്തെയും ആഫ്രിക്കൻ വേരുകളിലൂന്നിയ ലെൻസിലൂടെ വീക്ഷിക്കുന്ന ഓയിവോലെ, ഹൃദയത്തിലേറ്റ മുറിവുകളെ ധീരതയോടെ അഭിമുഖീകരിക്കുന്ന കറുത്ത ആളുകളുടെ ഉന്മേഷം പ്രതിനിധാനം ചെയ്യുന്നു. അവരുടെ പൂർവികരെയും, മതത്തേയുമെല്ലാം കവർന്നെടുത്തിട്ടും കറുത്ത വർഗക്കാർ നിലനിന്നു പൊരാടിയെന്ന് ഓയിവോലെ സ്മരിക്കുന്നു.
മതത്തിൻ്റെ ഉപയോഗത്തെകുറിച്ചും, പ്രത്യേകിച്ച് ചരിത്രപരമായി അടിച്ചമർത്തപെട്ടവരെ വിശ്വാസത്തിൻ്റെ പേരിൽ ചൂഷണം ചെയ്തുവെന്ന് ചൂണ്ടികാട്ടി, ക്രിസ്തു മതത്തെയും ശക്തമായി ചോദ്യം ചെയ്യുന്നു. അടിമക്കാലത്തും അതിനുശേഷവും കറുത്തവരെ വരിവരിയായി നിർത്തനുള്ള ഒരു ഉപകരണമായി ഓയിവോലെ മതത്തെ കാണുന്നു.

ഓരോ കാലഘട്ടത്തിൻ്റെയും ആവശ്യകത വ്യക്തമാക്കാൻ എന്നും വിപ്ലവകാരികളും കവികളും ഉണ്ടായിട്ടുണ്ട്.
പക്ഷേ ആളുകൾ അത് മനസ്സിലാക്കുന്നത് വരെ ഒന്നും സംഭവിക്കില്ല.
ഒരു പക്ഷേ കവികൾ ഇല്ലാതെ അത് ചെയ്യാൻ കഴിയില്ല; ജനങ്ങളില്ലാതെ തീർച്ചയായും ഒന്നും സാധിക്കുകയുമില്ല.
[...] കവികളും, ജനങ്ങളും വളരെ മോശമായി തീർന്നിട്ടും; അവർ രണ്ടുപേർക്കും പരസ്പരമെന്നും ആവിശ്യമായിവരുന്നു ...
- ജെയിംസ് ബൽഡ്വിൻ

ഈ കലാ സംഘത്തിൻ്റെ പ്രത്യേക സ്വഭാവം അവരുടെ ചരിത്രം മനസിലാക്കാൻ ഒരൊറ്റ വിവര സ്രോതസ്സിൽ നിന്നുള്ള പഠനം അവരുടെ യാത്രയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളിലേക്കോ, ആശയക്കുഴപ്പത്തിലാക്കുന്ന വിവരണത്തിലേക്കോ നയിച്ചേക്കാം. പഴയ ഫോട്ടോഗ്രാഫുകളിലും അതിൻ്റെ വിവരണത്തിലും കവികളുടെ പേരുകൾ മാറികിടക്കുന്നതായും ചില രചനകൾക്കൊപ്പം ഞാൻ കണ്ടെത്തി. ഒറ്റ വീക്ഷണത്തിൽ മനസ്സിലാക്കാൻ ബുന്ധിമുട്ടുള്ള അത്തരം പിശകുകൾ തിരുത്തി, കവികളെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാവുന്നതും ശ്രദ്ധാപൂർവ്വം ഇച്ഛാനുസൃതമാക്കിയതുമായ വിവര സ്രോതസ്സായി ഈ ലേഖനത്തെ കാണാം.. പാഠങ്ങൾ ഉൾക്കൊള്ളുകയും എഡിറ്റുചെയ്യുകയും വിവർത്തനം ചെയ്യുകയും ഇച്ഛാനുസൃതമാക്കിയതും തസിൽ സുഹറ ബക്കർ.
www.independent.co.uk, www.pitchfork.com, www.international.com, www.harlemworldmagazine.com, www.grandfatherofrap.com, www.washingtonpost.com, www.lareviewofbooks.org, www.rollingstone.com, www.artforum.com,
www.google-image.com, www.pinterest.com, www.facebook.com, www.instagram.com
ഈ ലേഖനം സ്പോൺസർ ചെയ്തത് ജിതു ബദറുദ്ദീൻ.
എൻ്റെ അടുത്ത ലേഖനത്തെ പിന്തുണയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക. കോൺടാക്റ്റിനായി ഇവിടെ ക്ലിക്കുചെയ്യുക.
നന്ദി.
Comments